Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ആതിഥേയത്വം: ‘യൂറോവിഷന്‍’ പരിപാടിയില്‍ നിന്നും യു.കെ ബാന്‍ഡ് പിന്മാറി

ലണ്ടന്‍: ലോകപ്രശസ്ത മെഗാ സംഗീത പരിപാടിയായ ‘യൂറോവിഷനില്‍’ നിന്നും പ്രമുഖ യു.കെ മ്യൂസിക് ബാന്‍ഡ് പിന്മാറി. ഈ വര്‍ഷത്തെ പരിപാടിക്ക് ഇസ്രായേല്‍ ആതിഥേയത്വം വഹിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ‘ദി ടട്‌സ്’ എന്ന ബ്രിട്ടീഷ് ബാന്‍ഡ് പരിപാടിയില്‍ നിന്നും പിന്മാറിയത്. ട്വിറ്ററിലൂടെയാണ് മൂന്നംഗ പെണ്‍കുട്ടികളുടെ സംഗീത ട്രൂപ്പായ ദി ടട്‌സ് പിന്മാറ്റം പ്രഖ്യാപിച്ചത്.

പിന്മാറ്റം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ അനുകൂലികളുടെ വിമര്‍ശനവും ഫലസ്തീന്‍ അനുകൂലികളുടെ അഭിനന്ദനവും മൂന്നംഗ സംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബി.ഡി.എസ് മൂവ്‌മെന്റിനുള്ള പിന്തുണയുടെ ഭാഗമായും ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിന്റെയും യുദ്ധത്തിനും എതിരായിട്ടാണ് ബാന്‍ഡ് ഈ നിലപാട് സ്വീകരിച്ചത്.

നേരത്തെ പരിപാടി ബഹിഷ്‌കരിക്കാന്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷ(ബി.ബി.സി)നോട് ആവശ്യപ്പെട്ട് ലണ്ടനിലെ കലാകാരന്മാര്‍ രംഗത്തെത്തിയിരുന്നു. ബ്രിട്ടനിലെ പ്രശസ്തരായ അമ്പതോളം കലാകാരന്മാരും സാംസ്‌കാരിക നായകന്മാരുമാണ് ബി.ബി.സിയോട് പരിപാടി സംപ്രേക്ഷണം ചെയ്യരുതെന്നും ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടത്.മെയ് 14 മുതല്‍ തെല്‍ അവീവില്‍ വെച്ചാണ് പരിപാടി. ഓരോ വര്‍ഷവും ഓരോ രാജ്യത്ത് വെച്ചാണ് പരിപാടി നടക്കാറുള്ളത്.

Related Articles