Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍ കോഡ്: സി.പി.എം സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത

കോഴിക്കോട്: ഏക സിവില്‍കോഡിനെതിരെ സി.പി.എം ഞായറാഴ്ച കോഴിക്കോട് വെച്ച് സംഘടിപ്പിക്കുന്ന സെമിനാറില്‍ സമസ്തക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും സമസ്ത പ്രതിനിധി സെമിനാറില്‍ പങ്കെടുക്കുമെന്നും പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പൗരത്വ ബില്ലിന്റെ കാര്യത്തില്‍ സഹകരിച്ചതുപോലെ ഈ വിഷയത്തിലും സി.പി.എമ്മുമായി സഹകരിക്കും. കോണ്‍ഗ്രസുമായും ലീഗുമായും സഹകരിക്കും. എല്ലാ പൊതു സ്വഭാവമുള്ള പരിപാടികളിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍കോഡിനെതിരെയുള്ള സമര പരിപാടിക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി സമസ്ത കോഴിക്കോട് സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക സിവില്‍കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമസ്ത നിവേദനം നല്‍കുമെന്നും ഏക സിവില്‍കോഡ് മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. മറ്റു സംഘടനാ, രാഷ്ട്രീയ, സാമൂഹിക നേതൃത്വവുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ ഭരണഘടനക്ക് അനുസൃതമാകണം. ഏക സിവില്‍കോഡ് എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഭരണാധികാരികളില്‍നിന്ന് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാന്‍ പാടില്ല. ഓരോ മതങ്ങള്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Related Articles