Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍കോഡ്: സമസ്ത കണ്‍വെന്‍ഷന്‍ ജൂലായ് എട്ടിന്

ചേളാരി: ഏകസിവില്‍കോഡും സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിന് സമസ്ത കണ്‍വെന്‍ഷന്‍ ജൂലായ് 8-ന് ശനിയാഴ്ച കോഴിക്കോട് വെച്ച് ചേരും.

ഉച്ചയ്ക്ക് 2 മണിക്ക് ഫ്രാന്‍സിസ് റോഡിലെ സമസ്ത കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ വെച്ച് ചേരുന്ന കണ്‍വെന്‍ഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷകസംഘടന നേതാക്കള്‍, നിയമ വിദഗ്ദര്‍ എന്നിവര്‍ സംബന്ധിക്കും. ഏകസിവില്‍കോഡ് നീക്കത്തിനെതിരെ സമസ്ത നടത്തുന്ന തുടര്‍നടപടികള്‍ കണ്‍വെന്‍ഷനില്‍ വെച്ച് പ്രഖ്യാപിക്കുമെന്ന് സമസ്ത പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.

Related Articles