Current Date

Search
Close this search box.
Search
Close this search box.

അമല്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍: ചരിത്ര നേട്ടവുമായി യു.എ.ഇ

അബൂദബി: യു.എ.ഇയുടെ ആദ്യ ചൊവ്വ ദൗത്യം വിജയകരമായി ഭ്രമണപഥത്തിലെത്തി. 494 മില്യണ്‍ കി.മീ താണ്ടി ഏഴു മാസത്തിന് ശേഷമാണ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കപ്പെടുന്നത്. ചൊവ്വയിലെ അന്തരീക്ഷ-കാലവസ്ഥ വിവരങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ അമല്‍ അയച്ചുതുടങ്ങും.

ഹോപ് പ്രോബ് (അമല്‍) പേടകവുമായി സമ്പര്‍ക്കം വീണ്ടും സ്ഥാപിച്ചു. ചൊവ്വ ദൗത്യം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നു -മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു. യു.എ.ഇ ജനതയോടും അറബ്-മുസ്‌ലിം രാഷ്ട്രങ്ങളോടും ചൊവ്വ ദൗത്യം വിജയകരമായ ഭ്രമണപഥത്തിലെത്തിയതായി അറിയിക്കുന്നു. ദൈവത്തിന് സ്തുതി -ദൗത്യത്തിന്റെ പ്രോജ്ക്ട് മാനേജര്‍ ഉമര്‍ ശരീഫ് പറഞ്ഞു. ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യു.എ.ഇ.

Related Articles