Current Date

Search
Close this search box.
Search
Close this search box.

ഏദനിലെ തുറമുഖ നഗരത്തില്‍ നിന്നും യു.എ.ഇ സൈന്യത്തെ പിന്‍വലിക്കുന്നു

സന്‍ആ: യെമനിലെ തുറമുഖ പട്ടണമായ ഏദനില്‍ നിന്നും യു.എ.ഇ തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുന്നു. സൗദിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്കു ശേഷമാണ് തീരുമാനം. ഇവിടെ തെക്കന്‍ വിഘടനവാദികളും പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണക്കുന്ന വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നിലനിന്നിരുന്നു.

ഏദന്റെ നിയന്ത്രണം യു.എ.ഇ കഴിഞ്ഞ ദിവസം സൗദിക്കും യെമനും കൈമാറിയെന്നും യു.എ.ഇ സൈന്യം ഇവിടെ നിന്നും നാട്ടിലേക്ക് മടങ്ങിയെന്നും സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ യെമനിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുവാന്‍ ലക്ഷ്യമിട്ടാണ് ഇരു വിഭാഗവും കരാറില്‍ ഏര്‍പ്പെട്ടത്. അതേസമയം, യെമനിലെ മറ്റു പ്രവിശ്യകളില്‍ തീവ്രവാദ സംഘടനകള്‍ക്കെതിരെയുള്ള പോരാട്ടം യു.എ.ഇ തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

Related Articles