Current Date

Search
Close this search box.
Search
Close this search box.

ചൈനീസ് വാക്‌സിന്‍ നിര്‍മിക്കാനൊരുങ്ങി യു.എ.ഇ

അബൂദബി: ചൈനയുടെ കോവിഡ് 19 പ്രതിരോധ വാക്‌സിനായ സിനോഫാര്‍മ രാജ്യത്ത് നിര്‍മിക്കാനൊരുങ്ങി യു.എ.ഇ. ഇതിനായി അബൂദബിയില്‍ പുതിയ ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചു.

സിനോഫാം വാക്‌സിന്‍ 79.34 ശതമാനമാണ് ഫലപ്രാപ്തി പറഞ്ഞിരുന്നതെങ്കിലും യു.എ.ഇയില്‍ ഇതുവരെയായി 86 ശതമാനം ഫലപ്രാപ്തി ലഭിച്ചതായി യു.എ.ഇ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ചൈനീസ് മരുന്ന് നിര്‍മാണ ഭീമന്മാരും അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി 42 കമ്പനിയും സംയുക്തമായാണ് പുതിയ വാക്‌സിന്റെ നിര്‍മാണം ആരംഭിക്കുന്നത്.

ഗള്‍ഫ് മേഖലയിലെ ചൈനീസ് നയതന്ത്രത്തിന്റെ വിപുലീകരണമാണ് ഈ സംരംഭം ലക്ഷ്യം വെക്കുന്നത്. ഹൈഡ്രോകാര്‍ബണ്‍ ഉല്‍പാദനത്തില്‍ നിന്ന് അകന്ന് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ അന്വേഷണത്തെ കൂടിയാണ് ഇത് സഹായിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അബുദബിയിലെ ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണില്‍ (കിസാദ്) നിര്‍മ്മിക്കുന്ന പുതിയ പ്ലാന്റില്‍ പ്രതിവര്‍ഷം 200 ദശലക്ഷം ഡോസ് ഉല്‍പാദന ശേഷിയുണ്ടാകും. ഇവിടെ മൂന്ന് ഫില്ലിംഗ് ലൈനുകളും അഞ്ച് ഓട്ടോമേറ്റഡ് പാക്കേജിംഗ് ലൈനുകളും ഉണ്ടാകുമെന്നും തിങ്കളാഴ്ച ഇരു കമ്പനി അധികൃതരും സംയുക്തമായി പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ അറിയിച്ചു. വാകിസിന് ‘ഹയാത്’ എന്നാണ് യു.എ.ഇ നാമകരണം ചെയ്തത്.

Related Articles