Current Date

Search
Close this search box.
Search
Close this search box.

ഖത്തറിനെതിരെയുള്ള തുറമുഖ വ്യാപാര ഉപരോധം: അയവുവരുത്താനൊരുങ്ങി യു.എ.ഇ

അബൂദാബി: ഖത്തറിനെതിരെയുള്ള കപ്പല്‍ വ്യാപാര ഉപരോധത്തില്‍ യു.എ.ഇ ഇളവുവരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം യു.എ.ഇ തുറമുഖ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യത്തില്‍ സൂചന നല്‍കുന്നത്.

യു.എ.ഇയില്‍ നിന്നും ഖത്തറിലേക്കും തിരിച്ച് ഖത്തറില്‍ നിന്നും യു.എ.ഇയിലേക്കുമുള്ള കാര്‍ഗോ സേവനങ്ങള്‍ കൈമാറ്റം ചെയ്യുന്നത് നിരോധിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെയുള്ള ഉത്തരവ് പ്രകാരം ഖത്തരി പതാക വഹിച്ചതോ അല്ലെങ്കില്‍ ഖത്തരികളുടെ ഉടമസ്ഥതയിലുള്ളതോ ഖത്തര്‍ കമ്പനികളുടേതോ ആയ കപ്പലുകള്‍ക്ക് യു.എ.ഇ തുറമുഖത്തേക്ക് പ്രവേശനം അനുവദിക്കുന്നില്ല.

2017 ജൂണില്‍ ആരംഭിച്ച ഖത്തറിനെതിരെയുള്ള നാല് അയല്‍ രാജ്യങ്ങളുടെ ഉപരോധം രണ്ടു വര്‍ഷത്തോടടുക്കുമ്പോഴാണ് മേഖലക്ക് പ്രതീക്ഷ നല്‍കുന്ന പുതിയ വാര്‍ത്ത പുറത്തുവരുന്നത്. ഉപരോധം മൂലം ഈ രാജ്യങ്ങള്‍ തമ്മിലുള്ള കര,വ്യോമ,തീരദേശ മേഖലകളിലുള്ള ബന്ധം പൂര്‍ണമായും വിഛേദിക്കപ്പെടുകയാണ് ചെയ്തത്.

Related Articles