Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: സംഭരണം വര്‍ധിപ്പിക്കുന്നതിന് ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് യു.എ.ഇ

അബൂദബി: കോവിഡ് മൂലം രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍. തന്ത്രപരമായ സംഭരണവും ഉത്തേജക പാക്കേജുമാണ് കഴിഞ്ഞ ദിവസം യു.എ.ഇ പ്രഖ്യാപിച്ചത്. ഇതിനായി 70 ബില്യണ്‍ ഡോളറിന്റെ പാക്കേജാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചത്. കൂടാതെ മാന്ദ്യം നേരിടാനായി പുതിയ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
റെസിഡന്‍സ് വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന പിഴ ഒഴിവാക്കിയിരുന്നു.

ദുബൈ ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം കഴിഞ്ഞ ദിവസം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ക്യാബിനറ്റ് യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഉത്തേജക പാക്കേജുകളെക്കുറിച്ച് പ്രഖ്യാപിച്ചത്.

Related Articles