Current Date

Search
Close this search box.
Search
Close this search box.

താമസവിസയും ഓണ്‍ അറൈവല്‍ വിസയും യു.എ.ഇ നിര്‍ത്തിവെച്ചു

അബൂദബി: ലോകമെമ്പാടും കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഓണ്‍ അറൈവല്‍ വിസയുംതാമസവിസയും യു.എ.ഇ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എല്ലാ വിസകളും പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് കഴിഞ്ഞയാഴ്ച യു.എ.ഇ അറിയിച്ചിരുന്നു. അതാണ് ഇന്ന് പ്രാബല്യത്തില്‍ വന്നത്. എല്ലാ വിസകള്‍ക്കും വിലക്ക് ബാധകമാകുന്നതോടെ അവധിക്ക് നാട്ടില്‍ പോയി തിരിച്ച് ജോലിയില്‍ പ്രവേശിക്കാത്തവരെയും ബാധിക്കും. രണ്ടാഴ്ചത്തേക്കാണ് താല്‍ക്കാലിക വിലക്ക്. കോവിഡ് പടരുന്നതിന്റെ തീവ്രത അനുസരിച്ച് വിലക്കിന്റെ കാലാവധി നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles