Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: സിറിയക്ക് സഹായവുമായി യു.എ.ഇ

ദമസ്‌കസ്: കൊറോണ വ്യാപനത്തെ നേരിടുന്നതില്‍ സിറിയക്ക് യു.എ.യുടെ സഹായം. അബൂദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് ബശ്ശാര്‍ അസദിനെ ഫോണില്‍ വിളിച്ച് പിന്തുണ നല്‍കാമെന്ന് അറിയിച്ചത്. ഇക്കാര്യം നഹ്‌യാന്‍ തന്നെയാണ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചത്.

‘സിറിയന്‍ ജനതയെ സഹായിക്കാനുള്ള സന്നദ്ധത ഞങള്‍ അറിയിച്ചിട്ടുണ്ട്. ഞങളുടെ എല്ലാ പിന്തുണയും ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാനുഷിക സഹായവും ഐക്യദാര്‍ഢ്യവും നല്‍കും. സിറിയയും അവിടുത്തെ ജനതയും ഒരിക്കലും ഒറ്റക്കാവില്ല’ അദ്ദേഹം ട്വീറ്റ് ചെയ്തു. സിറിയയുമായുള്ള നയതന്ത്ര ബന്ധം ഒരു വര്‍ഷം മുന്‍പാണ് യു.എ.ഇ പുനസ്ഥാപിച്ചത്. കഴിഞ്ഞയാഴ്ചയാണ് സിറിയയില്‍ ആദ്യത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ അഞ്ച് പേര്‍ക്കാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. എന്നാല്‍ ഇതിലും കൂടുതല്‍ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Related Articles