Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെതിരെയുള്ള സാമ്പത്തിക ബഹിഷ്‌കരണം യു.എ.ഇ റദ്ദാക്കി

അബൂദബി: ഇസ്രായേലിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ബഹിഷ്‌കരണം യു.എ.ഇ റദ്ദാക്കി. യു.എ.ഇ ഭരണാസധികാരി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് പുതിയ ഉത്തരവിലൂടെ ഇക്കാര്യമറിയിച്ചത്. യു.എ.ഇ-ഇസ്രായേല്‍ നയതന്ത്ര കരാറിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇസ്രായേലുമായി വ്യാപാര-സാമ്പത്തിക കരാറുകളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നതാണ് പുതിയ ഉത്തരവ്. നേരത്തെ സാമ്പത്തിക മേഖലയില്‍ ഇസ്രായേലും യു.എ.ഇയും തമ്മില്‍ ബന്ധങ്ങളില്ലായിരുന്നു.

പുതിയ തീരുമാനത്തിലൂടെ ഇസ്രായേലികള്‍ക്കും ഇസ്രായേല്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും യു.എ.ഇയില്‍ വ്യാപാരം ചെയ്യാന്‍ അനുവാദം നല്‍കുന്നുണ്ട്. ഇസ്രായേലി സാധനങ്ങള്‍ വാങ്ങുന്നതിനും വ്യാപാരം ചെയ്യുന്നതിനും ഇനു മുതല്‍ അനുവാദമുണ്ട്. യു.എ.ഇ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഓഗസ്റ്റ് 13നാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ യു.എ.ഇയും-ഇസ്രായേലും പുതിയ നയതന്ത്ര കരാറിന് തുടക്കം കുറിച്ചത്.
അധിനിവേശ വെസ്റ്റ് ബാങ്ക് ഭൂമി പിടിച്ചെടുക്കാനുള്ള വിവാദപരമായ പദ്ധതി ഇസ്രായേല്‍ നിര്‍ത്തണമെന്ന് യു.എ.ഇ കരാറിലൂ
െമുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ് ചെയ്തതെന്നും അത് സജീവ പരിഗണനയിലുണ്ടെന്നുമാണ് അമേരിക്കയും ഇസ്രായേലും പിന്നീട് പ്രതികരിച്ചത്.

Related Articles