Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു

ദുബൈ: യു.എ.ഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ വാം ആണ് വെള്ളിയാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. 2004 നവംബര്‍ മൂന്ന് മുതല്‍ യു.എ.ഇയുടെ പ്രസിഡന്റാണ്. ഏതാനും മാസങ്ങളായി അസുഖബാധിതനായി പൊതുവേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

പ്രസിഡന്റിന്റെ മരണത്തെത്തുടര്‍ന്ന് ദേശീയ പതാകകള്‍ പകുതി താഴ്ത്തി 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നടത്താനും ഫെഡറല്‍, പ്രാദേശിക തലങ്ങളിലും സ്വകാര്യ മേഖലയിലെയും മന്ത്രാലയങ്ങളും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളും മൂന്ന് ദിവസം അടച്ചിടുമെന്നും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അറിയിച്ചതായി ഏജന്‍സി ട്വിറ്ററില്‍ കുറിച്ചു.

1948ല്‍ ജനിച്ച ഷെയ്ഖ് ഖലീഫ യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16-ാമത് ഭരണാധികാരിയുമായിരുന്നു. 1971 മുതല്‍ 2004 നവംബര്‍ 2-ന് അന്തരിക്കുന്നത് വരെ യു.എ.ഇ.യുടെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച പരേതനായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പിന്‍ഗാമിയായാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

Related Articles