Current Date

Search
Close this search box.
Search
Close this search box.

ഹൂതി ആക്രമണം; തിരിച്ചടിക്കുമെന്ന് യു.എ.ഇ

അബൂദബി: കഴിഞ്ഞ ദിവസം അബൂദബിയിലെ എണ്ണ ടാങ്കറുകള്‍ക്കും വിമാനത്താവളത്തിനും സമീപം യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യു.എ.ഇ. പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് തിങ്കളാഴ്ച യു.എ.ഇ പറഞ്ഞത്. ‘ഇന്ന് എമിറാത്തി മണ്ണിലെ സിവിലിയന്‍ പ്രദേശങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ഹൂതി ഭീകരര്‍ നടത്തുന്ന ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഈ ഹീനമായ ആക്രമണത്തിന് ശിക്ഷിക്കപ്പെടാതെ പോകില്ല’ തിങ്കളാഴ്ച യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ‘ഈ ഭീകരാക്രമണങ്ങളോടും ഈ ക്രൂരമായ ആക്രമങ്ങളുടെ വര്‍ദ്ധനവിനോടും പ്രതികരിക്കാനുള്ള അവകാശം ഞങ്ങളില്‍ നിക്ഷിപ്തമാണ്’ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചത്തെ ആക്രമണം സ്വന്തം മണ്ണില്‍ നടന്ന ആദ്യത്തെ മാരകമായ ആക്രമണമായാണ് യു എ ഇ അംഗീകരിച്ചതും വിമതര്‍ അവകാശപ്പെടുന്നതും, ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായും സായുധ ഡ്രോണുകള്‍ വിന്യസിച്ചതായും ഹൂതി വിമതര്‍ അവകാശപ്പെട്ടിരുന്നു.

തലസ്ഥാനമായ അബൂദബിയിലും മുസഫയിലും മൂന്ന് എണ്ണ ടാങ്കറുകളാണ് തിങ്കളാഴ്ചത്തെ ആക്രമണത്തില്‍ പൊട്ടിത്തെറിച്ച് തീപിടിച്ചത്. രണ്ട് ഇന്ത്യക്കാരനും ഒരു പാകിസ്താനിയും കൊല്ലപ്പെട്ടിട്ടുണ്ട്. ആറ് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് അബൂദബി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

Related Articles