Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ കൗണ്‍സില്‍ അംഗങ്ങള്‍ ഇസ്രായേല്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചു

ജറൂസലം: യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലെ മൂന്ന് അംഗങ്ങള്‍ ഇസ്രായേല്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചു. 2020ല്‍ യു.എസ് മധ്യസ്ഥതിയില്‍ ഇസ്രായേലുമായി യു.എ.ഇ ബന്ധം സാധാരണ നിലയിലാക്കിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്.

ഇത് രാഷ്ട്രീയമായ കരാര്‍ മാത്രമല്ല. സുരക്ഷയും, പ്രതിരോധവുമായി ബന്ധപ്പെട്ട പ്രശ്‌നവുമല്ല. ഇത് മുഴുവന്‍ മേഖലക്കും മാറ്റത്തിന് കാരണമാണ് -കൗണ്‍സിലിന്റെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയര്‍മാന്‍ അലി റാശിദ് അല്‍ നുഐമി തിങ്കളാഴ്ച ഇസ്രായേല്‍ വിദേശ, പ്രതിരോധ സമിതിയില്‍ പറഞ്ഞു. പാര്‍ലമെന്റ് സന്ദര്‍ശിക്കുന്നതിന് മുമ്പ് യു.എ.ഇ പ്രതിനിധി സംഘം ഇസ്രായേല്‍ ഹോളോകോസ്റ്റ് സ്മാരകമായ യാദ് വാഷം സന്ദര്‍ശിച്ചു.

അബ്രഹാം ഉടമ്പടിയില്‍ പങ്കാളിയായ നാല് അറബ് രാജ്യങ്ങലൊന്നാണ് യു.എ.ഇ. ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയ മറ്റ് അറബ് രാഷ്ട്രങ്ങളാണ് ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles