Current Date

Search
Close this search box.
Search
Close this search box.

കോവിഡ് പരിശോധനക്ക് സ്മാര്‍ട് ഹെല്‍മറ്റുമായി യു.എ.ഇ

ദുബൈ: കോവിഡ് പരിശോധനക്കായി അതിനൂതന സാങ്കേതിക വിദ്യയുമായി യു.എ.ഇ. ഡി.പി വേള്‍ഡിന്റെ സേഫ്റ്റി സൊല്യുഷന്‍ ദാതാക്കളായ വേള്‍ഡ് സെക്യൂരിറ്റിയാണ് കോവിഡ് രോഗികളെ തിരിച്ചറിയുന്നതിനായി സ്മാര്‍ട്ട് ഹെല്‍മെറ്റ് പുറത്തിറക്കിയിരിക്കുന്നത്.
സമ്പര്‍ക്കരഹിതമായി കോവിഡ് തിരിച്ചറിയുന്നതിനായി ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നതാണ് സ്മാര്‍ട് ഹെല്‍മറ്റ്. KC N901 എന്നു പേരിട്ട സ്മാര്‍ട്ട് ഹെല്‍മെറ്റിന് നിരവധി പ്രത്യേകതകളുമുണ്ട്. സമ്പര്‍ക്കരഹിത ശരീര ഊഷ്മാവ് പരിശോധന, വീടിനകത്തും പുറത്തും പെട്ടെന്നുള്ള സ്‌ക്രീനിംഗ്, വാഹനങ്ങളുടെയും യാത്രക്കാരുടെയും പെട്ടെന്നുള്ള സ്‌ക്രീനിംഗ്, മുഖം തിരിച്ചറിയല്‍ വേഗത്തില്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

കടുപ്പമേറിയതും എന്നാല്‍ ഭാരം കുറഞ്ഞതുമായ വസ്തുക്കളാല്‍ നിര്‍മ്മിച്ച ഇത് ഉയര്‍ന്ന കൃത്യതയുള്ള സെന്‍സറുകള്‍, പ്രോസസ്സറുകള്‍, ട്രാന്‍സ്മിഷന്‍ സംവിധാനങ്ങള്‍ എന്നിവയാല്‍ സജ്ജമാക്കിയിട്ടുള്ളതാണ്. വിപ്ലവകരമായ ഇത്തരം ഹെഡ് ഗിയര്‍ ഉപയോഗഹിക്കുന്ന യു.എ.ഇയിലെ ആദ്യത്തെ സുരക്ഷാ സേവന വിഭാഗമാണ്് വേള്‍ഡ് സെക്യൂരിറ്റി.

Related Articles