Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ-പാക് തര്‍ക്കത്തിന് മധ്യസ്ഥത വഹിക്കാന്‍ യു.എ.ഇ

വാഷിങ്ടണ്‍: വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-പാക്‌സിതാന്‍ തര്‍ക്കത്തിന് മധ്യസ്ഥം വഹിക്കാനൊരുങ്ങി യു.എ.ഇ. ഇരു രാജ്യങ്ങളും തമ്മില്‍ ആരോഗ്യപരവും പ്രവര്‍ത്തനയോഗ്യമായുമുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഗള്‍ഫ് രാഷ്ട്രമായ യു.എ.ഇ സഹായിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള രഹസ്യാന്വേഷണ വിഭാഗം തലവന്മാര്‍ ദുബൈയില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നെന്നും യു.എസിലേക്കുള്ള യു.എ.ഇയുടെ വക്താവിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കശ്മീര്‍ വിഷയവും അതിര്‍ത്തി സംഘര്‍ഷമടക്കം രമ്യമായ രീതിയില്‍ പരിഹരിക്കുക എന്നതാണ് ചര്‍ച്ചയുടെ പിന്നിലെ ലക്ഷ്യമെന്ന് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലേക്കുള്ള യു.എ.ഇ അംബാസിഡര്‍ യൂസുഫ് അല്‍ ഒതയ്ബയാണ് ബുധനാഴ്ച ഇക്കാര്യമറിയിച്ചത്. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നടന്ന വിര്‍ച്വല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിലെ സംഘര്‍ഷം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനും ആത്യന്തികമായി നയതന്ത്ര ഉദ്യോഗസ്ഥരെ പുനസ്ഥാപിക്കുന്നതിനും ബന്ധം ആരോഗ്യകരമായ തലത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും യു.എ.ഇ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് അല്‍ ഒതയ്ബ പറഞ്ഞത്.

അവര്‍ മികച്ച ചങ്ങാതിമാരായി മാറാന്‍ ഇടയില്ല, പക്ഷേ കുറഞ്ഞത് പ്രവര്‍ത്തനക്ഷമമായ അവരുടെ ബന്ധം പുനസ്ഥാപിക്കുന്നതിലേക്കും അവര്‍ പരസ്പരം സംസാരിക്കുന്ന ഒരു തലത്തിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles