Current Date

Search
Close this search box.
Search
Close this search box.

വീണ്ടും ഹൂതികളുടെ മിസൈലാക്രമണം; തടഞ്ഞിട്ട് യു.എ.ഇ

അബൂദബി: ഒരു മാസത്തിനിടെ മൂന്നാം തവണയും യു.എ.ഇക്കു നേരെ മിസൈലാക്രമണം നടത്തി യെമനിലെ ഹൂതി വിമത സൈന്യം. കഴിഞ്ഞ ദിവസം അബൂദബിക്കു നേരെ വന്ന ഹൂതികളുടെ മിസൈല്‍ തടഞ്ഞിട്ടതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ആദ്യമായി ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍ഡസോഗ് യു.എ.ഇ സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു ഹൂതികളുടെ ആക്രമണശ്രമം.

ബാലിസ്റ്റിക് മിസൈല്‍ എമിറാത്തി സൈന്യം തകര്‍ത്ത് നശിപ്പിച്ചെന്നും അതിന്റെ അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ തകര്‍ന്നു വീണുവെന്നും ആളപായമൊന്നും ഇല്ലെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. അതേസമയം, മിസൈല്‍ അബൂദബിയെയോ ദുബൈയോ ആണോ ലക്ഷ്യമിട്ടതെന്ന് പ്രസ്താവനയില്‍ പറഞ്ഞിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഹൂതികളുടെ ആക്രമണശ്രമം. കഴിഞ്ഞ ആഴ്ചകളില്‍ യു.എ.ഇക്ക് നേരെയുണ്ടായ രണ്ട് ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവം. ജനുവരി 17ന് നടന്ന ആദ്യ ആക്രമണത്തില്‍ മൂന്ന് വിദേശ തൊഴിലാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ രണ്ടാമത്തെ ആക്രമണം യു.എ.ഇ തടഞ്ഞിട്ടിരുന്നു.

തിങ്കളാഴ്ചത്തെ ആക്രമണത്തെക്കുറിച്ച് ഹൂതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും യു എ ഇയിലെ ഓപ്പറേഷനെക്കുറിച്ചുള്ള പ്രസ്താവന ‘വരും മണിക്കൂറുകളില്‍’ പുറത്തുവിടുമെന്ന് അവര്‍ അറിയിച്ചു.

Related Articles