Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയില്‍ സ്‌കൈപ്പ് നിരോധിച്ചതായി റിപ്പോര്‍ട്ട്

അബൂദാബി: യു.എ.ഇയില്‍ വീഡിയോ കോളിങ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ സ്‌കൈപ്പ് നിരോധിച്ചതായി റിപ്പോര്‍ട്ട്. ‘നമ്മുടെ വെബ്‌സൈറ്റുകളും മറ്റു സേവനങ്ങളും യു.എ.ഇയിലെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകള്‍(ഐ.എസ്.പി) ബ്ലോക്ക് ചെയ്തതായി അവരുടെ സ്‌കൈപ്പ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

അതിനാല്‍ തന്നെ യു.എ.ഇയില്‍ സ്‌കൈപ്പില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയില്ലെന്നും അധികൃതര്‍ പറഞ്ഞു.’ സ്‌കൈപ്പ് പുന:സ്ഥാപിക്കാനുള്ള നടപടികളുമായി തങ്ങള്‍ മുന്നോട്ടു പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദേശങ്ങളില്‍ കഴിയുന്ന യു.എ.ഇ പൗരന്മാര്‍ സ്‌കൈപ്പ് നിരോധനത്തിനെതിരെ ട്വിറ്ററിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും അവരുടെ പരാതിയും പ്രതിഷേധവും അറിയിക്കുന്നുണ്ട്. നേരത്തെയും യു.എ.ഇയില്‍ സ്‌കൈപ്പിന് നിരോധനമുണ്ടായിരുന്നു.

Related Articles