Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ തീരത്ത് തങ്ങളുടെ രണ്ട് എണ്ണ കപ്പലുകള്‍ തകര്‍ന്നതായി സൗദി

റിയാദ്: യു.എ.ഇ തീരദേശ മേഖലയില്‍ തങ്ങളുടെ രണ്ട് എണ്ണക്കപ്പലുകള്‍ പൊട്ടിത്തെറിച്ചതായി സൗദി പറഞ്ഞു. ആക്രമണത്തില്‍ കപ്പലുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും സൗദി ഊര്‍ജ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. സൗദിയില്‍ നിന്നുള്ള എണ്ണ യു.എസിലേക്ക് കൊണ്ടുപോകും വഴിയാണ് കപ്പലുകള്‍ തകര്‍ന്നത്.

യു.ഇ.എയിലെ ഫുജൈറയില്‍ ഞായറാഴ്ച നാല് കപ്പലുകള്‍ തകര്‍ന്നതില്‍ അപലപനം രേഖപ്പെടുത്തി യു.എ.ഇയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് സൗദി ഇക്കാര്യമറിയിച്ചത്. യു.എ.ഇ തീരത്ത് കപ്പലുകള്‍ പൊട്ടിത്തെറിച്ചതായി നേരത്തെ ഇറാന്‍,ലെബനാന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കൃത്യതയില്ലായിരുന്നു. പൊട്ടിത്തെറിച്ച കപ്പലുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ യു.എ.ഇ അധികൃതരും തയാറായില്ല.

Related Articles