Current Date

Search
Close this search box.
Search
Close this search box.

തറാവീഹ് നമസ്‌കരിച്ച വിദ്യാര്‍ത്ഥികളെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

അഹ്‌മദാബാദ്: ഗുജറാത്ത് സര്‍വകലാശാലയില്‍ തറാവീഹ് നമസ്‌കരിച്ചതിന് വിദേശ വിദ്യാര്‍ത്ഥികളെ ആക്രമിച്ച രണ്ട് സംഘ്പരിവാര്‍ ഗുണ്ടകള്‍ അറസ്റ്റില്‍. ഗുജറാത്ത് പൊലിസ് ആണ് കഴിഞ്ഞ ദിവസം ഹിതേഷ് മെവാദ, ഭാരത് പട്ടേല്‍ എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

അഫ്ഗാനിസ്ഥാന്‍, ആഫ്രിക്ക, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്ന് ഗുജറാത്ത് സര്‍വ്വകലാശാലയിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് നമസ്‌കാരത്തിനിടെ ഗുണ്ടകളുടെ മര്‍ദനമേറ്റത്. സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ എ ബ്ലോക്ക് കെട്ടിടത്തില്‍ റമദാനിലെ രാത്രി നമസ്‌കാരമായ തറാവീഹ് നമസ്‌കരിക്കുന്നതിനിടെയായിരുന്നു സംഭവം. നമസ്‌കരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയും കല്ലെറിയുകയും പുറത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളും ജയ്ശ്രീറാം വിളിച്ചുമായിരുന്നു ആക്രമണം. ക്രിക്കറ്റ് ബാറ്റ്, കത്തി, കല്ല്, മറ്റ് ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാമ്പസിനകത്തോ ഹോസ്റ്റല്‍ പരിസരത്തോ പള്ളികളില്ലാത്തതിനാലാണ് ഹോസ്റ്റലിന് സമീപത്ത് വെച്ച് നമസ്‌കരിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലിസ് എത്തിയത്. ചിലരെ പൊലീസ് വെറുതെ വിട്ടയച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

 

Related Articles