Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനിലെ വനിതകള്‍ക്ക് തൊഴില്‍ പരിശീലനവുമായി തുര്‍ക്കി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വനിതകള്‍ക്ക് സഹായവുമായി തുര്‍ക്കി സന്നദ്ധ സംഘടനകള്‍ രംഗത്ത്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബഗ്ലാനിലെ സ്ത്രീകള്‍ക്കാണ് തുര്‍ക്കിയിലെ സന്നദ്ധ സംഘടനയായ ടിക തൊഴില്‍ പരിശീലനം നല്‍കുന്നത്.

ബഗ്ലാനിലെ കള്‍ച്ചറല്‍ ഡയറക്റ്ററേറ്റുമായി സഹകരിച്ചാണ് പരിശീലനം നല്‍കുന്നത്. സമൂഹത്തില്‍ സ്ത്രീകളുടെ സാന്നിധ്യം ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് പരിശീലനമെന്ന് ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. തുന്നല്‍,തയ്യല്‍,എംബ്രോയ്ഡറി,ഖുര്‍ആന്‍ പഠനം,സാക്ഷരത പഠനം, ഹെയര്‍ ഡ്രസിങ്,തുര്‍ക്കി ഭാഷ പഠനം എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.

 

Related Articles