Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയുടെ മെഡിക്കല്‍ സഹായസംഘം ഗസ്സയില്‍ – വീഡിയോ

അങ്കാറ: ഇസ്രായേലിന്റെ ബോംബിങ്ങില്‍ തകര്‍ന്നടിഞ്ഞ ഫലസ്തീന് സഹായവുമായി തുര്‍ക്കി. തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍-അവശ്യ വസ്തുക്കളടങ്ങിയ സഹായ സംഘം ഗസ്സയിലെത്തി. ഈജിപ്ത് വഴിയാണ് തുര്‍ക്കിയുടെ പ്രത്യേക സൈനിക വിമാനത്തില്‍ ചരക്കുകള്‍ എത്തിച്ചത്.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി കൂടുതല്‍ സൈനിക വിമാനം വഴി ഗസ്സയിലേക്ക് കൂടുതല്‍ സഹായ സാമഗ്രികള്‍ അയക്കുന്നുണ്ടെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

‘ഞങ്ങള്‍ ഗസ്സയിലേക്ക് ഞങ്ങളുടെ സഹായഹസ്തം നീട്ടുന്നത് തുടരുകയാണ്. ഞങ്ങള്‍ സഹായ പാക്കേജുകള്‍ കയറ്റിയയക്കാന്‍ തുടങ്ങി, കൂടുതലും മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമാണ് അടങ്ങിയിട്ടുള്ളത്.’ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു.

മേഖലയിലേക്ക് സഹായ സാമഗ്രികള്‍ എത്തിക്കുന്നതിന് മൊത്തം നാല് വിമാനങ്ങള്‍ ആണ് തുര്‍ക്കി തയാറാക്കിയത്. ഗസ്സയിലേക്കുള്ള മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും നിറച്ച തുര്‍ക്കി പ്രസിഡന്റിന്റെ വിമാനം ഞായറാഴ്ച അങ്കാറയില്‍ നിന്ന് ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലെത്തിയിരുന്നു. തുര്‍ക്കി ആരോഗ്യമന്ത്രാലായത്തില്‍ നിന്നുള്ള വിദഗ്ധരായ 20 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ ഒരു സംഘവും വിമാനത്തില്‍ ഉണ്ടായിരുന്നു. ഈജിപ്തില്‍ നിന്നും റഫ അതിര്‍ത്തിയ വഴിയാണ് സംഘം ഗസ്സയിലെത്തുക.

Related Articles