Current Date

Search
Close this search box.
Search
Close this search box.

അഖ്‌സയിലെ ഇസ്രായേല്‍ ആക്രമണം; ശക്തമായ വിമര്‍ശനവുമായി ഉര്‍ദുഗാന്‍

അങ്കാറ: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദില്‍ ആരാധന നിര്‍വഹിച്ചിരുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് തുര്‍ക്കി. ഞായറാഴ്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നിലപാട് അറിയിച്ചത്.

ഞങ്ങളുടെ സംസാരത്തിനിടയില്‍, അല്‍ അഖ്‌സ മസ്ജിദിലെ ആരാധന നടത്തിയവര്‍ക്കെതിരെയുള്ള ഇസ്രായേല്‍ ഇടപെടലുകളെ ഞാന്‍ ശക്തമായി അപലപിക്കുന്നുവെന്നും, അല്‍ അഖ്‌സ മസ്ജിദിന്റെ പദവിക്കും ആത്മീയതക്കും എതിരായ പ്രകോപനങ്ങള്‍ക്കും ഭീഷണികള്‍ക്കും എതിരെ ഞങ്ങള്‍ നിലകൊള്ളുമെന്നുമുള്ള നിലപാട് അബ്ബാസിനോട് പങ്കുവെച്ചു -ഉര്‍ദുഗാന്‍ ട്വിറ്ററില്‍ കുറിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles