Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി: അഴിമതി അന്വേഷിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

അങ്കാറ: മാധ്യമ പ്രവര്‍ത്തകന്‍ ഗുങോര്‍ അര്‍സലാന്‍ ശനിയാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാര്‍ തുര്‍ക്കിയിലെ പത്ര ഓഫീസിന് പുറത്ത് വെച്ചാണ് ഗുങോര്‍ അര്‍സലാന് വെടിയേറ്റതെന്ന് പെീലീസ് പറഞ്ഞു.

പ്രാദേശിക ദിനപ്പത്രമായ സെസ് കൊകേലിയുടെ (The Voice of Kocaeli) മുഖ്യ പത്രാധിപരും ഡയറക്ടറുമായ ഗുങോര്‍ അര്‍സലാന് വെടിയേറ്റ് ഗുരതരമായ പരിക്കേല്‍ക്കുകയും, ഉടനെ ആശുപ്രതിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ശേഷം, ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു -മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. എന്നാല്‍, പ്രതിയെ കുറിച്ചും ആക്രമണത്തെ കുറിച്ചും വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.

അര്‍സലാന്‍ നഗരത്തിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കുകയായിരുന്നുവെന്ന് പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ അവകാശ വിഭാഗമായ ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി’ന്റെ തുര്‍ക്കി പ്രതിനിധി എറോള്‍ ഒന്‍ഡറോഗ്ലു എ.എഫ്.പി ന്യൂസിനോട് പറഞ്ഞു. ആര്‍.എസ്.എഫിന്റെ (Reporters Without Borders) പുതിയ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ തുര്‍ക്കി 153-ാം സ്ഥാനത്താണ്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles