Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയിലെ ഏറ്റവും വലിയ പള്ളി ഇസ്താംബൂളില്‍ തുറന്നു

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഏറ്റവും വലിയ പള്ളി ഉസ്താംബൂളില്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ തുറന്നു നല്‍കി. ഒരേ സമയം 63000 പേര്‍ക്ക് നമസ്‌കരിക്കാന്‍ കഴിയുന്ന പള്ളി വെള്ളിയാഴ്ച ജുമുഅക്കാണ് തുറന്നു നല്‍കിയത്. കാംലിക മോസ്‌ക് കോംപ്ലക്‌സ് ഓട്ടോമാന്‍,സല്‍ജൂകിയന്‍ വാസ്തുവിദ്യ സാങ്കേതികത ഉപയോഗിച്ചാണ് പള്ളി നിര്‍മിച്ചത്. ആറു വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1998ല്‍ തുര്‍ക്കിയിലെ തെക്കന്‍ പ്രവിശ്യയില്‍ തുറന്ന സബാന്‍കി സെന്‍ട്രല്‍ മസ്ജിദ് ആയിരുന്നു ഇതുവരെ തുര്‍ക്കിയിലെ ഏറ്റവും വലിയ പള്ളി. ഇവിടെ 28500 പേര്‍ക്കായിരുന്നു സൗകര്യമുണ്ടായിരുന്നത്.

ആരാധനാലയങ്ങള്‍ക്കു നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ അപലപനം രേഖപ്പെടുത്തുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ നിരപരാധികളായ ആളുകളെ വെടിവെച്ചു കൊല്ലുന്നത് ജിഹാദ് അല്ലെന്നും അത് തീവ്രവാദമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles