Current Date

Search
Close this search box.
Search
Close this search box.

വര്‍ഷങ്ങള്‍ക്കു ശേഷം ഉര്‍ദുഗാന്‍ യു.എ.ഇ സന്ദര്‍ശിക്കുന്നു

അങ്കാറ: 10 വര്‍ഷങ്ങള്‍ക്കു ശേഷം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യു.എ.ഇ സന്ദര്‍ശിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത ഫെബ്രുവരിയിലാണ് ഉര്‍ദുഗാന്‍ യു.എ.ഇയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞയാഴ്ച യു എ ഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ അങ്കാറ സന്ദര്‍ശനം ‘കുടുംബം പോലെയുള്ള’ അന്തരീക്ഷത്തിലാണ് നടന്നതെന്ന് ഉര്‍ദുഗാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സ്വകാര്യ കൂടിക്കാഴ്ചയും ഉഭയകക്ഷി ചര്‍ച്ചകളും വളരെ മികച്ചതായിരന്നു. ഞങ്ങള്‍ ഒപ്പുവെച്ച കരാര്‍ തുര്‍ക്കി, യു എ ഇ ബന്ധങ്ങളില്‍ ഒരു പുതിയ യുഗം ആരംഭിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്. ദൈവം ഉദ്ദേശിച്ചാല്‍, ഫെബ്രുവരിയില്‍ ഞാന്‍ യു എ ഇയിലേക്ക് ഒരു മടക്ക സന്ദര്‍ശനം നടത്തും-ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലത് കാവുസോഗ്ലുവും ഇന്റലിജന്‍സ് മേധാവി ഹക്കന്‍ ഫിദാനും എന്റെ സന്ദര്‍ശനത്തിന് മുന്‍പ് യു.എ.ഇ സന്ദര്‍ശിക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച തുര്‍ക്കി സന്ദര്‍ശിക്കുന്നതിന്റെ മുന്നോടിയായി യു.എ.ഇ തുര്‍ക്കിയിലെ നിക്ഷേപത്തിനായി 10 ബില്യണ്‍ ഡോളര്‍ നീക്കിവച്ചിരുന്നു. നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിവിധ കാരണങ്ങളാല്‍ മോശമായിരുന്നു.

Related Articles