Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ സുരക്ഷിത മേഖല: ഒന്നാംഘട്ട കരാര്‍ അംഗീകരിച്ച് തുര്‍ക്കിയും യു.എസും

അങ്കാറ: വടക്കന്‍ സിറിയയിലെ സുരക്ഷിത മേഖയില്‍ ആദ്യ ഘട്ടത്തില്‍ ധാരണയിലെത്തി തുര്‍ക്കിയും യു.എസും. വടക്കന്‍ സിറിയയുടെ നിയന്ത്രണത്തില്‍ മാസങ്ങളോളം തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയായിരുന്നു. മേഖല നിയന്ത്രിക്കാന്‍ ഇരു വിഭാഗവും അവകാശവാദമുന്നയിച്ചിരുന്നു.

തുടര്‍ന്നാണ് തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അകര്‍ യു.എസ് പ്രതിരോധ മന്ത്രി മാര്‍ക്‌സ് എസ്പറു തമ്മില്‍ ഫോണ്‍ മുഖാന്തിരം നടത്തിയ ചര്‍ച്ചയില്‍ പരസ്പര ധാരണയായത്. മേഖലയില്‍ ആദ്യ ഘട്ട കരാറിന് അംഗീകാരമായെന്നും ഉടന്‍ തന്നെ വിശദമായി അങ്കാറയില്‍ വെച്ച് ഇരു വിഭാഗവും ചര്‍ച്ച നടത്തുമെന്നും അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം ഘട്ട കരാര്‍ അടുത്ത ആഴ്ച നടപ്പിലാക്കും. ഇതിന്റെ ഭാഗമായി മേഖലയില്‍ ഇരു രാജ്യങ്ങളിലെയും സൈനിക ട്രൂപ്പ് സംയുക്ത പട്രോളിങ് നടത്തും. അതേസമയം, വടക്കന്‍ സിറിയയെ ഇത് എത്രത്തോളം ആഴത്തില്‍ ബാധിക്കുമെന്ന ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്.

Related Articles