Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയെ തള്ളി റഷ്യയുമായുള്ള എസ്-400 ഇടപാടുമായി തുര്‍ക്കി മുന്നോട്ട്

അങ്കാറ: യു.എസിന്റെ എതിര്‍പ്പ് അവഗണിച്ച് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എസ് 400 മിസൈല്‍ ഇടപാടുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി. റഷ്യയുമായുള്ള ഇടപാട് 2020ഓടെ പൂര്‍ത്തിയാകുമെന്നും അടുത്ത പടിയായി റഷ്യയുമായി ചേര്‍ന്ന് എസ് 400 പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

എസ് 400 മിസൈലുകളുടെ ആദ്യ ബാച്ച് കഴിഞ്ഞ ദിവസങ്ങളിലായി തുര്‍ക്കിയിലെത്തിയിരുന്നു. തുടര്‍ന്ന് തുര്‍ക്കി ഇടപാട് റദ്ദാക്കണമെന്നും അല്ലാത്ത പക്ഷം യു.എസിന്റെ ഭാഗത്തു നിന്ന് കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് റഷ്യയുമായുള്ള മിസൈല്‍ ഇടപാട് തുടരുമെന്നും സംയുക്തമായി പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചത്.

2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള എസ് 400 മിസൈലുകളാണ് തുര്‍ക്കി റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ആദ്യത്തെ ചരക്കാണ് അങ്കാറയിലെത്തിയത്.
2019 ഒക്ടോബറോടെയാണ് മിസൈലുകള്‍ പ്രവര്‍ത്തനക്ഷമമാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles