Current Date

Search
Close this search box.
Search
Close this search box.

ഏറ്റുമുട്ടല്‍ അവസാനിക്കുന്നു; ഈജിപ്തിലേക്ക് അംബാസഡറെ നിയമിക്കുമെന്ന് തുര്‍ക്കി

അങ്കാറ: ഒമ്പത് വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന ഈജിപ്തിലെ നയതന്ത്ര പദവയിലേക്ക് പുതിയ അംബാസഡറെ നിയമിക്കാന്‍ തീരുമാനിച്ചതായി തുര്‍ക്കി അധികൃതര്‍ ‘മിഡില്‍ ഈസ്റ്റി ഐ’യോട് പറഞ്ഞു. 2015-2020 കാലയളവില്‍ ഒ.ഐ.സിയുടെ (Organisation of Islamic Cooperation) തുര്‍ക്കി മുന്‍ പ്രതിനിധി സാലിഹ് മുത്‌ലു സെന്‍ ആയിരിക്കും പുതിയ അംബാസഡറെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു.

തുര്‍ക്കി വിദേശകാര്യ മന്ത്രി മാവ്‌ലെറ്റ് കാവുസൊഗ്ലു പദവിയ സംബന്ധിച്ച് സെന്നിനെ അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. ഈജിപ്ത് സര്‍ക്കാറില്‍നിന്ന് തുര്‍ക്കി സ്ഥിരീകരണം തേടുകയാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണിത്.

2013ല്‍ സൈനിക അട്ടിമറിക്ക് ശേഷം, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെ രാജ്യത്തെ നിയമാനുസൃത നേതാവായി അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളലുണ്ടായത്. സൈനിക അട്ടിമറിയെ തുടര്‍ന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്കും അംഗങ്ങള്‍ക്കുമെതിരെയുള്ള സീസിയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ശക്തമായി രംഗത്തുവന്നിരുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles