Current Date

Search
Close this search box.
Search
Close this search box.

വംശഹത്യയെന്ന പരാമർശം: യു.എസ് അംബാസഡറെ വിളിച്ചുവരുത്തി തുർക്കി

അങ്കാറ: യു.എസ് അംബാസഡർ ഡേവിഡ് സാറ്റർഫീൽഡിനെ അങ്കാറയിലേക്ക് വിളിച്ചുവരുത്തി തുർക്കി വിദേശകാര്യ മന്ത്രി മാവ്ലെറ്റ് കാവുസൊ​ഗ്ലു. ഓട്ടോമൻ സാമ്രാജ്യ കാലത്ത് അർമേനിയക്കാര‍െ നാടുകടത്തുകയും കൊലപ്പെടുത്തുകയും ചെയ്തത് വംശഹത്യയാണെന്ന് പരി​ഗണിക്കാനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിനത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് യു.എസ് അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയത്. തുർക്കി ഉപവിദേശകാര്യ മന്ത്രി സെദാത്ത് ഒനാൽ യു.എസ് അംബാസ‍ഡർ ഡേവിഡ് സാറ്റർഫീൽഡുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി കുടുത്ത പ്രതിഷേധം അറിയിച്ചു.

അന്താരാഷ്ട്ര നിയമപ്രകാരം പ്രസ്താനവനക്ക് നിയമപ്രാബല്യമില്ല. ഇത് തുർക്കി ജനതയെ വേദനിപ്പുക്കുന്നതാണ്. ഞങ്ങളുടെ ബന്ധത്തിൽ ഈയൊരു മുറിവ് പരിഹരിക്കുക പ്രയാസമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ 1915 മുതൽ ആരംഭിക്കുകയും, 1.5 മില്യൺ അർമേനിയക്കാരെ കൊലപ്പെടുത്തുകയും ചെയ്തത് വംശഹത്യയാണെന്ന് അം​ഗീകരിക്കാനുള്ള തീരുമാനം ശനിയാഴ്ച ബൈഡൻ നടത്തിയിരുന്നു.

Related Articles