Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന അന്വേഷണം തുര്‍ക്കി അവസാനിപ്പിച്ചു

അങ്കാറ: ഇസ്താംബൂള്‍ എംബസിയില്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം തുര്‍ക്കി പൊലിസ് അവസാനിപ്പിച്ചു. എന്നാല്‍ ക്രിമിനല്‍ അന്വേഷണം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖശോഖിയുടെ മൃതദേഹം ആസിഡ് ഉപയോഗിച്ച് ലയിപ്പിച്ചെന്നും മൃതദേഹം നിര്‍വീര്യമാക്കിയെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ആസിഡ് ഉപയോഗിച്ച് നിര്‍വീര്യമാക്കിയതിനാല്‍ മൃതദേഹം അന്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് തുര്‍ക്കി പൊലിസ് പറയുന്നത്. അതേസമയം, കേസിന്റെ മറ്റു നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് തുര്‍ക്കി അറിയിച്ചത്.

ഇസ്തംബൂളിലെ സൗദി കോണ്‍സുല്‍ ജനറലിന്റെ വസതിയില്‍ നിന്നും ആസിഡ് കണ്ടെത്തിയതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആസിഡ് ഉപയോഗിച്ച് മൃതദേഹം നശിപ്പിച്ചു എന്നാണ് അവസാനമായി പുറത്തുവന്ന റിപ്പോര്‍ട്ട്. സൗദി കോണ്‍സുലേറ്റിന്റെ തൊട്ടു സമീപമാണ് കോണ്‍സുല്‍ ജനറലിന്റെ വസതി. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി വിമര്‍ശകനുമായ ജമാല്‍ ഖശോഖി കൊല്ലപ്പെട്ടത്.

Related Articles