Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബ്: യു.എസ് വ്യോമ പട്രോള്‍ നടത്തണമെന്ന് തുര്‍ക്കി

ഇദ്‌ലിബ്: റഷ്യയുടെ പിന്തുണയില്‍ ബശ്ശാര്‍ അസദിന്റെ സിറിയന്‍ സഖ്യസൈന്യം വടക്കുകിഴക്കന്‍ സിറിയയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങള്‍ കുറക്കാന്‍ അമേരിക്ക ഇടപെടണമെന്ന് തുര്‍ക്കി. ഇദ്‌ലിബിലെ സംഘര്‍ഷ മേഖലയില്‍ അമേരിക്കന്‍ സൈന്യം ഏരിയല്‍ പട്രോളിങ് നടത്തണമെന്നാണ് തുര്‍ക്കി ആവശ്യപ്പെട്ടത്. തുര്‍ക്കി നടത്തുന്ന സൈനിക നടപടിക്ക് പിന്തുണ തേടിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

തങ്ങളുടെ അതിര്‍ത്തി പ്രദേശം വ്യോമാക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ നേരത്തെ തുര്‍ക്കി യു.എസിനോട് രണ്ട് ബാറ്ററി പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പുതിയ അഭ്യര്‍ത്ഥന വന്നത്. മേഖലയില്‍ പ്രത്യാക്രമണം നടത്തുമെന്ന് തുര്‍ക്കി സിറിയയോട് നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും തുര്‍ക്കി ഇതുവരെ വലിയ രീതിയിലുള്ള പ്രത്യാക്രമണം ആരംഭിച്ചിട്ടില്ല. മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ തുര്‍ക്കി പ്രസിഡന്റ് ഇക്കാര്യമാവശ്യപ്പെട്ട് യു.എസ് പ്രസിഡന്റിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തുര്‍ക്കിക്ക് പിന്തുണ നല്‍കുന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Articles