Current Date

Search
Close this search box.
Search
Close this search box.

അധികാരത്തിലെത്തിയാല്‍ മുഴുവന്‍ അഭയാര്‍ത്ഥികളെയും തിരിച്ചയക്കും: തുര്‍ക്കി പ്രതിപക്ഷം

അങ്കാറ: തങ്ങള്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ മുഴുവന്‍ അഭയാര്‍ത്ഥികളെയും അവരുടെ നാടുകളിലേക്ക് തന്നെ തിരിച്ചയക്കുമെന്നും തുര്‍ക്കി പ്രതിപക്ഷ നേതാവ് കെമാല്‍ കിലിദാരൊഗ്ലു പറഞ്ഞു. 2023ലെ തെരഞ്ഞെടുപ്പ് ശേഷം ഞങ്ങള്‍ അധികാരത്തിലേറുകയാണെങ്കില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ അടക്കമുള്ള മുഴുവന്‍ പേരെയും രണ്ട് വര്‍ഷത്തിനകം തിരിച്ചയക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. തുര്‍ക്കി പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

തുര്‍ക്കിക്ക് സ്വയം ഭക്ഷണം കണ്ടെത്താനും കഴിക്കാനും കഴിയുന്നില്ല, മാത്രമല്ല അഭയാര്‍ത്ഥികളുടെ എണ്ണം കൈകാര്യം ചെയ്യാനും കഴിയില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ ഞാന്‍ വളരെ സെന്‍സിറ്റീവ് ആണ്. ഞാന്‍ വംശീയവാദിയല്ല. ഇവിടെ വന്ന ആളുകളോട് എനിക്ക് ദേഷ്യമില്ല, മറിച്ച് അവരെ ഇവിടെ വരാന്‍ പ്രേരിപ്പിച്ച ആളുകളോടാണ്- മധ്യ അനതോലിയ പ്രവിശ്യയിലെ നെവ് സഹിറില്‍ നടന്ന ഒരു യോഗത്തില്‍ സംസാരിക്കവേ കെമാല്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ വടക്കുപടിഞ്ഞാറന്‍ നഗരമായ ബോലുവിലെ മേയര്‍ അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വിദേശികള്‍ക്കും എതിരെ കേസെടുക്കുമെന്ന് പറഞ്ഞിരുന്നു. ഇവര്‍ തുര്‍ക്കിയില്‍ പത്തിരട്ടിയിലധികം വെള്ളവും മാലിന്യവും ഉണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് തുര്‍ക്കി ഭരണകൂടം അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

Related Articles