Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി ചരിത്രത്തിലാദ്യം: സെന്‍ട്രല്‍ ബാങ്ക് തലപ്പത്ത് വനിതയെ നിയമിച്ച് ഉര്‍ദുഗാന്‍

അങ്കാറ: തുര്‍ക്കിയയുടെ ചരിത്രത്തില്‍ ആദ്യമായി സെന്‍ട്രല്‍ ബാങ്കിന്റെ മേധാവിയായി വനിതയെ നിയമിച്ചു. തുര്‍ക്കിയില്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആണ് പുതിയ നിയമനം നടത്തിയത്. ബാങ്കിങ് രംഗത്ത് പരിചയ സമ്പത്തുള്ള ഹാഫിസ ഗയ എര്‍കാനെയാണ് പുതിയ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി നിയമിച്ചത്. സഹപ് കാവ്ചികോളുവിനെയാണ് സ്ഥാനത്തു നിന്നും നീക്കിയത്.

സാമ്പത്തികമായി ഗുരുതര പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന തുര്‍ക്കിയയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ആദ്യ പടിയാണ് എര്‍കാന്റെ നിയമനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ പരമ്പരാഗത പണവിനിമയ സമ്പ്രദായത്തിലേക്ക് തന്നെ മടങ്ങുന്നുവെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു.

41കാരിയായ എര്‍കാന്‍ യു.എസിലെ മുന്‍ ബാങ്കിംഗ് എക്‌സിക്യൂട്ടീവായിരുന്നു. ഇസ്താംബൂളിലെ ബൊഗാസിസി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ എര്‍കാന്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ ഓപ്പറേഷന്‍ റിസര്‍ച്ചിലും ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിംഗിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഗോള്‍ഡ്മാന്‍ സാച്ച്സ്, സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി ബാങ്കുകളില്‍ ഉന്നത സ്ഥാനങ്ങളില്‍ അവര്‍ വഹിച്ചിട്ടുണ്ട്.

വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ സാധാരണ നിലയിലാകുമെന്നും എര്‍ദോഗന്റെ കുറഞ്ഞ പലിശ നയത്തില്‍ നിന്ന് മാറുമെന്നും അവളുടെ നിയമനം വിപണികളെ സൂചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles