Current Date

Search
Close this search box.
Search
Close this search box.

ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി തുര്‍ക്കിയും ഇസ്രായേലും

അങ്കാറ: പ്രസിഡന്റുമാര്‍ തമ്മിലുള്ള സംഭാഷണത്തിന് ശേഷം സങ്കീര്‍ണമായ ബന്ധം മെച്ചപ്പെടുത്തുന്നതിന് തുര്‍ക്കിയും ഇസ്രായേലും ധാരണയിലെത്തിയതായി തുര്‍ക്കി ഭരണകക്ഷിയായ അക് പാര്‍ട്ടി വക്താവ് ഉമര്‍ സെലിക് ബുധനാഴ്ച പറഞ്ഞു. ശക്തമായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2018ല്‍ ഇരുരാഷ്ട്രങ്ങളും അംബാസിഡര്‍മാരെ പുറത്താക്കിയിരുന്നു. വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശത്തെയും, ഫലസ്തീനികളോടുള്ള സമീപനത്തെയും തുര്‍ക്കി വിമര്‍ശിച്ചിരുന്നു.

ഗസ്സയില്‍ ഭരണം നടത്തുന്ന ഫലസ്തീന്‍ വിഭാഗമായ ഹമാസിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കാന്‍ തുര്‍ക്കിയോട് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. ഏതൊരു അനുരജ്ഞത്തിനും ഇതര വിഭാഗം ആദ്യം നീങ്ങണമെന്ന് ഇരുരാഷ്ട്രങ്ങളും വ്യക്തമാക്കി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പുതിയ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിനെ തിങ്കളാഴ്ച വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഈ സംഭാഷണത്തിന് ശേഷം ഒരു പദ്ധതി ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ മെച്ചപ്പെടുത്താന്‍ കഴിയുന്ന വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തണം. പ്രശ്‌നകലുഷിതമായ മേഖലകളിലെ പരിഹാരത്തിനായി നടപടികള്‍ സ്വീകരിക്കമെന്നും അക് പാര്‍ട്ടി യോഗത്തിന് ശേഷം ഉമര്‍ സെലിക് പറഞ്ഞു.

Related Articles