Current Date

Search
Close this search box.
Search
Close this search box.

കെനിയയില്‍ ഭക്ഷ്യസുരക്ഷ പദ്ധതിക്ക് സഹായവുമായി തുര്‍ക്കി

നെയ്‌റോബി: പടിഞ്ഞാറന്‍ കെനിയക്ക് പിന്തുണയുമായി തുര്‍ക്കി. രാജ്യത്തെ ഭക്ഷ്യസുരക്ഷ പദ്ധതിക്ക് സഹായവുമായാണ് തുര്‍ക്കിയുടെ സഹായ പദ്ധതി ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെത്തിയത്.

കെനിയ അഗ്രികള്‍ച്ചറല്‍ ആന്റ് ലൈവ് സ്റ്റോക് റിസര്‍ച്ച് ഓര്‍ഗനൈസേഷന് (KALRO) ആണ് തുര്‍ക്കി സ്‌റ്റേറ്റ് ഡെവലപ്‌മെന്റ് ഏജന്‍സി ഉപകരണങ്ങളടക്കം കൈമാറിയത്. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക രംഗത്ത് സഹായകരമാകുന്നതും കന്നുകാലി വളര്‍ത്തല്‍ പദ്ധതിക്കുമാണ് മുന്‍ഗണന നല്‍കിയത്. യു.എന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് ഭക്ഷ്യ സുരക്ഷയും മെച്ചപ്പെട്ട പോഷകാഹാരവും നേടിയെടുക്കുന്നതിലൂടെ പട്ടിണി മാറ്റുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം.

Related Articles