Current Date

Search
Close this search box.
Search
Close this search box.

കോവിഡ് 19: തുര്‍ക്കിയില്‍ ആദ്യത്തെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു

അങ്കാറ: പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലും കൊറോണ പടര്ന്നുപിടിക്കുന്നതിനിടെ കോവിഡ് ഭീതിയിലകപ്പെട്ട് തുര്ക്കിയും. കഴിഞ്ഞ ദിവസമാണ് തുര്ക്കിയില് ആദ്യത്തെ കൊറോണ കേസ് റിപ്പോര്ട്ട് ചെയ്തത്. ചൊവ്വാഴ്ച രാത്രി ആരോഗ്യ മന്ത്രി ഫാരറ്റിന് കോകയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രോഗി ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള് നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു. ജനങ്ങള് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്ദേശങ്ങള് പാലിക്കണമെന്നും പൗരന്മാര് അനാവശ്യ വിദേശയാത്രകള് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
 
നമ്മള് തമ്മില് പരസ്പര സ്പര്ശനം പരിമിതപ്പെടുത്തണം, കഴിയുന്നത്ര വിദേശ യാത്ര കുറക്കുക, സ്വയം ആത്മവിശ്വാസം പുലര്ത്തണം, പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കണം, കോക പറഞ്ഞു.
 
 
 
 

Related Articles