Current Date

Search
Close this search box.
Search
Close this search box.

ബോസ്ഫറസ് കരാര്‍: അഡ്മിറല്‍മാരുടെ മുന്നറിയിപ്പിനെ അപലപിച്ച് തുര്‍ക്കി

അങ്കാറ: തുര്‍ക്കിയുടെ പ്രധാന ജലപാതകളുടെ ഉപയോഗം നിയന്ത്രിക്കുന്ന ഉടമ്പടിക്ക് ഭീഷണിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ വിരമിച്ച 100ലധികം അഡ്മിറല്‍മാര്‍ ഒപ്പുവെച്ച തുറന്ന കത്തിനെ അപലപിച്ച് ഉന്നത തുര്‍ക്കി അധികൃതര്‍. പനാമയോടോ സൂയസ് കാനിലിനോടോ താരതമ്യപ്പെടുത്താവുന്ന ഷിപ്പിങ് കനാല്‍ ഇസ്താംബൂളില്‍ വികസിപ്പിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ മാസം തുര്‍ക്കി അംഗീകാരം നല്‍കിയത് ‘1936 മോന്‍ട്രിയക്‌സ് കന്‍വെണ്‍ഷനെ’ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

‘ഉന്മത്തമായ പദ്ധതി’യെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ച ‘കനാല്‍ ഇസ്താംബൂള്‍’ തുര്‍ക്കിയുടെ സ്വപ്‌ന പദ്ധതിയാണ്. 18 വര്‍ഷത്തെ അധികാരത്തില്‍ പുതിയ വിമാനത്താവളം, പാലങ്ങള്‍, റോഡുകള്‍, തുരങ്കങ്ങള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഈ പദ്ധതിക്കായി ഉര്‍ദുഗാന്‍ വിപുലപ്പെടുത്തിയിട്ടുണ്ട്.

Related Articles