Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: സര്‍ക്കാരിനുള്ള പിന്തുണ അന്നഹ്ദ പിന്‍വലിച്ചു

തൂനിസ്: തുനീഷ്യയിലെ സര്‍ക്കാരിന് നല്‍കിവന്നിരുന്ന പിന്തുണ അന്നഹ്ദ പിന്‍വലിച്ചു. തുനീഷ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ പാര്‍ട്ടിയായ അന്നഹ്ദ പ്രധാനമന്ത്രിയായ എലിസ് ഫക്ഹഫഖ് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി സ്വജനപക്ഷപാതിത്വത്തോടെയാണ് പെരുമാറുന്നതെന്നും പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അന്നഹ്ദ ആരോപിച്ചിരുന്നു.

പാരാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് ഇമദ് കിംരിയെ ഉദ്ധരിച്ച് റോയിട്ടേസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തീരുമാനം നടപ്പിലാക്കുന്നത് ഏകോപിപ്പിക്കാനായി പാര്‍ട്ടി വക്താവിനെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അന്നഹ്ദക്ക് പാര്‍ലമെന്റിലെ 217 സീറ്റില്‍ 54 സീറ്റാണുള്ളത്. സര്‍ക്കാരിനെ താഴെയിറക്കാന്‍ 109 സാമാജികരുടെ പിന്തുണയാണ് വേണ്ടത്. അന്വേഷണത്തില്‍ തെറ്റ് കണ്ടെത്തിയാല്‍ അധികാരമൊഴിയാന്‍ തയാറാണെന്ന് പ്രധാനമന്ത്രി ഫക്ഹഫഖ് പറഞ്ഞിരുന്നു.

Related Articles