Current Date

Search
Close this search box.
Search
Close this search box.

‘ജനാധിപത്യ രാഷ്ട്രത്തിന്റെ തണലില്‍’; പുതിയ ഭരണഘടനയുമായി തുനീഷ്യന്‍ പ്രസിഡന്റ്

തൂനിസ്: നിര്‍ദിഷ്ട ഭരണഘടനയുടെ പരിഷ്‌കരിച്ച കരട് രൂപം തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് രാജ്യത്തെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. പുതിയ കരട് രൂപത്തില്‍ ഭാഷാപരമായ തെറ്റുകള്‍ തിരുത്തുകയും ഭരണഘടനയുടെ ചില അധ്യായങ്ങളുടെ ഘടന മാറ്റുകയും ചെയ്തിട്ടുണ്ട്. ജീവന്‍, അഭിമാനം, സമ്പത്ത്, ദീന്‍, സ്വാതന്ത്ര്യം എന്നിയുടെ സംരക്ഷണത്തിലൂടെ ഇസ്‌ലാമിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് രാഷ്ട്രം പ്രവര്‍ത്തിക്കുമെന്ന് സൂചിപ്പിക്കുന്ന അഞ്ചാം അധ്യായത്തിലേക്ക് ‘ജനാധിപത്യ രാഷ്ട്രത്തിന്റെ തണലില്‍’ എന്ന വാചകവും ചേര്‍ത്തിരിക്കുന്നു. 60-ാമത്തെ പരിഷ്‌കരിച്ച അധ്യായത്തില്‍, പാര്‍ലമെന്റ് അംഗങ്ങളെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കണമെന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles