തൂനിസ്: തുനീഷ്യന്‍ പ്രസിഡന്റ് ബെജി ഖാഇദ് അല്സബ്സിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മകന് ഹാഫിദ് ഖാഇദ് അല്സബ്സിയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 92കാരനായ അദ്ദേഹത്തെ ഇത് രണ്ടാം തവണയാണ് അനാരോഗ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രസിഡന്റിന്റെ വൃത്തങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പ്രസ്താവനയിറക്കിയിട്ടില്ല. വിവിധങ്ങളായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ മാസം ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നു. ആശുപത്രി വിട്ട ശേഷം രണ്ടു തവണ മാത്രമാണ് അദ്ദേഹം ഔദ്യോഗിക സ്ഥാനത്തെത്തിയത്.
2011ല്‍ തുനീഷ്യയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിനു ശേഷം ആദ്യമായി അധികാരത്തില്‍ വന്ന ജനാധിപത്യ സര്‍ക്കാരിന്റെ നേതാവാണ് അല്ഡസബ്സി. നിദ തൂനിസ് പാര്‍ട്ടിയുടെ പ്രതിനിധിയാണ് അദ്ദേഹം. രാജ്യത്ത് ഒക്ടോബര്‍ ആറിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കുകയാണ്. നവംബര്‍ 17നാണ് പ്രസിഡന്‍ഷ്യല്‍ വോട്ടിങ് ആരംഭിക്കുന്നത്.