Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: മുന്‍ ധനമന്ത്രിയെ പ്രസിഡന്റ് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു

തൂനിസ്: സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായിരുന്ന തുനീഷ്യയില്‍ മുന്‍ ധനമന്ത്രിയെ പ്രസിഡന്റ് കെയ്‌സ് സയീദ് പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. നേരത്തെ ഈ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം പാര്‍ലമെന്റ് നിരസിച്ചിരുന്നു. തുടര്‍ന്ന് 10 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.

മുന്‍ ധനമന്ത്രി എലിയസ് ഫക്ഫക് ആണ് പുതിയ പ്രധാനമന്ത്രിയാവുക. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം നേടാനാകുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. അതല്ലെങ്കില്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പ് വേണ്ടി വരും. വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണ തെളിയിക്കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചേക്കും. രാജ്യം കടുത്ത സാമ്പത്തിക ഭീഷണി നേരിടുന്നതിനിടെയാണ് ഭരണപ്രതിസന്ധിയും രൂക്ഷമായത്.

Related Articles