Current Date

Search
Close this search box.
Search
Close this search box.

ശമ്പള വര്‍ധനവാവശ്യപ്പെട്ട് തുനീഷ്യയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തില്‍

തൂനിസ്: ശമ്പള വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തുനീഷ്യയില്‍ പൊതുമേഖല ജീവനക്കാര്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി തെരുവിലിറങ്ങി. കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനകള്‍ തുനീഷ്യന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ സമരം ശക്തമാക്കിയത്.

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ആറു ലക്ഷത്തി എഴുപതിനായിരം ജീവനക്കാരാണ് സമരം ചെയ്യുന്നത്. രാജ്യത്തുടനീളം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഇവരുടെ നീക്കം. തുനീഷ്യ ജനറല്‍ ലേബര്‍ യൂനിയന്റെ (യു.ജി.ടി.ടി) നേതൃത്വത്തില്‍ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും സമരപരിപാടികള്‍ നടക്കുന്നുണ്ട്.

അന്താരാഷ്ട്ര മോണിറ്ററി ഫണ്ടില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രാജ്യത്തിന്റെ ബജറ്റ് കമ്മി കുറക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാത്തത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2011ലെ ജനകീയ പ്രക്ഷോഭത്തിനു ശേഷം രാജ്യം കനത്ത സാമ്പത്തിക പ്രതസന്ധിയാണ് നേരിടുന്നത്.

Related Articles