Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിനെതിരെ തുനീഷ്യയില്‍ പ്രതിഷേധം

തൂനിസ്: ജമാല്‍ ഖഷോഗിയുടെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപകത വിമര്‍ശനം നേരിടുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിനെതിരെ തുനീഷ്യയില്‍ പ്രതിഷേധം.

തുനീഷ്യയിലെ ഒരു സംഘം അഭിഭാഷകരാണ് സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. നിരവധി മാധ്യമപ്രവര്‍ത്തകരും ബ്ലോഗര്‍മാരും ഇക്കാര്യമാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അന്‍പതോളം അഭിഭാഷകരാണ് ഇക്കാര്യമാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബിന്‍ സല്‍മാന്‍ ഇപ്പോള്‍ നേരിടുന്ന ഒറ്റപ്പെടലില്‍ നിന്നും രക്ഷ തേടിയാണ് അദ്ദേഹം തുനീഷ്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന് സംഘം പറഞ്ഞു.

വിവിധ അറബ് രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് വ്യാഴാഴ്ച മുതല്‍ തുടക്കം കുറിച്ചിരുന്നു. ഖഷോഗി വധത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണിത്. പ്രതിഷേധത്തിന്റെ ഭാഗമായി തുനീഷ്യന്‍ പ്രസിഡന്റിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധ റാലി നടത്താന്‍ തുനീഷ്യന്‍ ആക്റ്റിവിസ്റ്റുകള്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ബിന്‍ സല്‍മാന്‍ തുനീഷ്യയിലെത്തുന്നത്.

Related Articles