Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയിലെ പ്രതിപക്ഷ നിര പുതിയ മതേതര പാര്‍ട്ടി രൂപീകരിച്ചു

തൂനിസ്: തുനീഷ്യയിലെ പ്രതിപക്ഷ നിര പുതിയ മതേതര പാര്‍ട്ടി രൂപീകരിച്ചു. നേരത്തെ തുനീഷ്യന്‍ ഭരണ പാര്‍ട്ടിയുമായി സഹകരിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. നിലവിലെ രാജ്യത്തെ ഭരണപാര്‍ട്ടിയായ നിദ തൂനിസ് പാര്‍ട്ടിയില്‍ നിന്നും പ്രധാനമന്ത്രി യൂസുഫ് ഷാഹിദും അദ്ദേഹത്തെ പിന്തുണക്കുന്നവരും പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയവരില്‍ ഉള്‍പ്പെടും.

ലോങ് ലിവ് തുനീഷ്യ എന്നര്‍ത്ഥം വരുന്ന തഹ്‌യ തൂനിസ് എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ഞായറാഴ്ച മൊണാസ്റ്റിര്‍ തീരദേശ നഗരത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് നേതാക്കള്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്. നിരാശജനകമായ തുനീഷ്യന്‍ ജനതയുടെ പ്രതീക്ഷകള്‍ തിരിച്ചുപിടിക്കാനും രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മെച്ചപ്പെടുത്താനും ശക്തമായി പ്രവര്‍ത്തിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി അംഗമായ സൊഹ്‌റ ഇദ്‌രിസ് പറഞ്ഞു. ഇസ്‌ലാമിസ്റ്റുകളുമായി മത്സരിച്ച് രാജ്യത്തെ മുന്നോട്ട് നയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ അന്നഹ്ദ പാര്‍ട്ടിയാണ് ഇവരുടെയും മുഖ്യ എതിരാളികള്‍.

Related Articles