Current Date

Search
Close this search box.
Search
Close this search box.

ബിന്‍ അലിയെ പുറത്താക്കിയതിന്റെ എട്ടാം വാര്‍ഷികമാഘോഷിച്ച് തുനീഷ്യ

തൂനിസ്: രാജ്യത്ത് ദീര്‍ഘകാലം ഏകാധിപതിയായി വാണ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിന്റെ എട്ടാം വാര്‍ഷികാഘോഷവുമായി തുനീഷ്യന്‍ ജനത. തിങ്കളാഴ്ചയാണ് ജനങ്ങള്‍ തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തിയത്. 2011ലെ അറബ് ലോകത്ത് ആഞ്ഞടിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ ഫലമായാണ് തുനീഷ്യയില്‍ അധികാര മാറ്റം വന്നത്. ഇതിന്റെ വാര്‍ഷികാചരണത്തിനായി നൂറുകണക്കിന് ആളുകളാണ് മധ്യ തൂനിസില്‍ ഒരുമിച്ചു കൂടിയത്.

പ്രകടനത്തില്‍ ജനങ്ങള്‍ ഇപ്പോഴത്തെ ഭരണത്തില്‍ നിരാശയും അസംതൃപ്തിയും രേഖപ്പെടുത്തി. 2011ലെ ജനകീയ വിപ്ലവത്തെ അനുസ്മരിച്ചും ആഹ്ലാദം പ്രകടിപ്പിച്ചും സ്ത്രീകളും വൃദ്ധരുമടക്കം പ്ലക്കാര്‍ഡുകളും കൊടിതോരണങ്ങളുമായാണ് തെരുവിലിറങ്ങിയത്. തക്ബീര്‍ ധ്വനികളും അല്ലാഹു അക്ബര്‍ മുദ്രാവാക്യങ്ങളും മുഴക്കിയാണ് ജനങ്ങള്‍ പ്രകടനം നടത്തിയത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ സംഘടനകളും തെരുവോരങ്ങളില്‍ മുഴുവന്‍ അനുസ്മരണ പരിപാടിക സംഘടിപ്പിച്ചു. കനത്ത പൊലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

Related Articles