Current Date

Search
Close this search box.
Search
Close this search box.

തൂനീഷ്യ: പ്രമുഖ പ്രതിപക്ഷ നേതാവ് അബീര്‍ മൂസിയെ അറസ്റ്റ് ചെയ്തു

തൂനിസ്: തുനീഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവ് അബീര്‍ മൂസിയെ അറസ്റ്റ് ചെയ്തു. രാഷ്ട്രപതിയുടെ കൊട്ടാരത്തിന്റെ കവാടത്തില്‍ വെച്ചാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. തുനീഷ്യയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ മൂസിയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്ന് അവരുടെ അഭിഭാഷകര്‍ പറഞ്ഞു.

‘വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്തതിനും ജോലി ചെയ്യാനുള്ള അവകാശം തടസ്സപ്പെടുത്തിയതിനും കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള ആക്രമണത്തിനുമാണ് മൂസിയെ 48 മണിക്കൂര്‍ തടങ്കലിലാക്കിയതെന്ന്,” അഭിഭാഷകന്‍ അറൂസി സിഗിര്‍ പറഞ്ഞു. കാര്‍ത്തേജ് കൊട്ടാരത്തിന് മുന്നില്‍ വെച്ച് തന്നെ തട്ടിക്കൊണ്ടുപോയതായി മൂസിയുടെ സഹായി പറഞ്ഞു. മൂസിയുടെ ഫോണ്‍ പിടിച്ചെടുക്കുകയും പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുന്നതിന് മുമ്പ് അവളെ അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്ന് അവരുടെ പാര്‍ട്ടി ഫേസ്ബുക്കിലൂടെ ്‌റിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ നിരവധി മൂസി അനുകൂലികള്‍ ലാ ഗൗലെറ്റ് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനമായി പ്രതിഷേധിച്ചു.

പ്രസിഡന്‍ഷ്യല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ താന്‍ പ്രസിഡന്‍ഷ്യല്‍ രജിസ്ട്രി സന്ദര്‍ശിച്ചതായി ചൊവ്വാഴ്ച മൂസി ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മൂസിയുടെ പരാതി റിപ്പബ്ലിക്കിന്റെ രജിസ്ട്രി ഓഫീസ് പ്രസിഡന്‍സി നിരസിച്ചതിനാല്‍ പാലസിന് മുന്നില്‍ വെച്ച് കുത്തിയിരുന്നു പ്രതിഷേധിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് മൂസിയുടെ ഔദ്യോഗിക പേജ് സ്ഥിരീകരിച്ചു.

Related Articles