Current Date

Search
Close this search box.
Search
Close this search box.

ഖത്തറുമായി സഹകരിച്ച് ജറൂസലേമില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് തുര്‍ക്കി

ദോഹ: ഫലസ്തീനിലെ ജറൂസലേമിലും മസ്ജിദുല്‍ അഖ്‌സയിലും ജീവകാരുണ്യ-സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി ഖത്തറും തുര്‍ക്കിയും രംഗത്ത്. ഇരു രാജ്യങ്ങളും സംയുക്തമായാണ് ജറൂസലേമില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന് തുര്‍ക്കി മതകാര്യ വകുപ്പ് ഡയറക്റ്ററേറ്റ് പറഞ്ഞു. തുര്‍ക്കി മതകാര്യ വകുപ്പ് പ്രതിനിധി ഖത്തര്‍ സന്ദര്‍ശിച്ച വേളയിലാണ് ഇക്കാര്യമറിയിച്ചത്.

ഖത്തര്‍ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിന്‍ അഹ്മദ് അല്‍ കുവാരിയുമായി തുര്‍ക്കി പ്രതിനിധി അലി എര്‍ബാസ് വ്യാഴാഴ്ച ചര്‍ച്ച നടത്തിയിരുന്നു. തുര്‍ക്കിയുമായി സഹകരിക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനും ഖത്തര്‍ സന്നദ്ധമാണെന്നും കുവാരി പറഞ്ഞു.

Related Articles