Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി: സൗദിക്ക് പിന്തുണ നല്‍കി ട്രംപ്

വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വ്യാപക വിമര്‍ശനമുയരുമ്പോഴും സൗദിക്ക് പിന്തുണയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സൗദി അറേബ്യയുമായുള്ള സൗഹൃദം മുന്നോട്ടു കൊണ്ടുപോകാനാണ് യു.എസ് ഉദ്ദേശിക്കുന്നതെന്നും രാജ്യത്തെ ശക്തനായ ഭരണാധികാരിയാണ് ബിന്‍ സല്‍മാന്‍ എന്നുമായിരുന്നു കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രതികണം. ഖഷോഗിയുടെ കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ചും പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചും സല്‍മാന്‍ രാജാവിനും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനും അറിവില്ലെന്നും ഇക്കാര്യം അവര്‍ നിഷേധിക്കുകയാണ് ചെയ്തതെന്നും ട്രംപ് പറഞ്ഞു.

നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കുന്നുണ്ടെന്നും എന്നാല്‍ ബിന്‍ സല്‍മാന് ഇതിനെക്കുറിച്ച് കാര്യമായി അറിയില്ലെന്നും ചിലപ്പോള്‍ അതുണ്ടാവാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു.

Related Articles