വാഷിങ്ടണ്‍: പ്രതിരോധ മേഖലയില്‍ ബന്ധം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യയും യു.എസും തമ്മില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച ഡൊണാള്‍ഡ് ട്രംപും സല്മാന് രാജാവും ഫോണില്‍ ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദിയും യു.എസും തമ്മില്‍ പ്രതിരോധ മേഖലയില്‍ ബന്ധം ഊട്ടിയുറപ്പിച്ചു എന്നാണ് വൈറ്റ് ഹൗസ് പ്രസ്താവിച്ചത്. ആഗോള ഊര്‍ജ വിപണയിലെ സ്ഥിരതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും രണ്ട് നേതാക്കളും ചര്‍ച്ച ചെയ്തതായും വൈറ്റ് ഹൗസ് പറഞ്ഞു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സൗദി അറേബ്യയുടെ എണ്ണ ഉത്പാദനം വെട്ടിക്കുറക്കണമെന്ന് കഴിഞ്ഞ മാസം ട്രംപ് സൗദിയോട് ആവശ്യപ്പെട്ടിരുന്നു. ജി 7, ജി 20 രാഷ്ട്ര നേതാക്കളെന്ന നിലയില്‍ ട്രംപും സല്മാന് രാജാവും പ്രാദേശികവും ഉഭയകക്ഷിപരവുമായ മറ്റ് പ്രശ്നങ്ങളും ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.